പേരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പേരന്റ്‌സ് പ്രോഗ്രാം ആപ്ലിക്കേഷനുകള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചുതുടങ്ങുമെന്ന് ഐആര്‍സിസി

By: 600002 On: Sep 11, 2023, 9:18 AM

 

 

പേരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പേരന്റ്‌സ് പ്രോഗ്രാമിലൂടെ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഫാള്‍ സീസണില്‍ പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം വഴി ഇന്‍വിറ്റേഷന്‍ വീണ്ടും അയച്ച് തുടങ്ങുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC)  അറിയിച്ചു. കനേഡിയന്‍ പൗരന്മാരെയും സ്ഥിരതാമസക്കാരെയും സഹായിക്കാനാണ് പേരന്റ്‌സ് ആന്‍ഡ് ഗ്രാന്റ് പേരന്റ്‌സ് പ്രോഗ്രാം. 

പ്രോഗ്രാം വഴി സ്‌പോണ്‍സര്‍ഷിപ്പിനായി 15,000 കംപ്ലീറ്റ് ആപ്ലിക്കേഷനുകള്‍ സ്വീകരിക്കും. ഒക്ടോബര്‍ 10 ഓടു കൂടി 15,000 അപേക്ഷകള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ 24200 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയക്കും. 2020 ല്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ശേഷിക്കുന്ന അപേക്ഷകളില്‍ നിന്നാണ് ഇന്‍വിറ്റേഷന്‍ അയയ്ക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്‍വിറ്റേഷന്‍ അയച്ച് തുടങ്ങുമെന്ന് ഐആര്‍സിസി വ്യക്തമാക്കി. 

പുതുതായി ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍, ഇലക്ട്രോണിക് രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുന്ന പെര്‍മനന്റ് റെസിഡന്റ്‌സ് പോര്‍ട്ടര്‍ അല്ലെങ്കില്‍ റെപ്രസെന്റേറ്റീവ് പെര്‍മനന്റ് റെസിഡന്റ്‌സ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് തുടരും. കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനം നവീകരിക്കുന്നതിനും ആപ്ലിക്കേഷന്‍ പ്രക്രിയ വേഗത്തിലും ലളിതവുമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഐആര്‍സിസി പ്രസ്താവനയില്‍ പറഞ്ഞു.