കേരളത്തെ അടുത്ത പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By: 600021 On: Sep 10, 2023, 6:35 PM

കായികരംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും കേരളത്തെ അടുത്ത പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാരിൻ്റെ കാഴ്ചപ്പാടെന്നും കുട്ടികള്‍ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താഴെ തട്ടിൽ പരിശീലനം ലഭിച്ചാലെ നല്ല കായിക താരങ്ങളെ വളർത്തിയെടുക്കാൻ ആവുകയുള്ളൂവെന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്ന 1500 കോടി രൂപയുടെ പദ്ധതികളിൽ ഓരോ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന ആശയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഇ. കെ നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി..