മൊറോക്കോയിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു, പരിക്കേറ്റവരുടെ എണ്ണം 600 കവിഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ രാജ്യത്തെ നടുക്കിയ ഭൂകമ്പത്തിൽ ഒരു പൈതൃക സ്ഥലം ഉൾപ്പെടെ വ്യാപക നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചു.ദുഷ്‌കരമായ ഭൂപ്രദേശങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം ഊർജിതമാക്കി പ്രദേശത്ത് തുടരുകയാണ് രക്ഷാപ്രവർത്തകർ.1960-കൾക്ക് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തം ലോകമെമ്പാടുമുള്ള അടിയന്തര ശ്രദ്ധ നേടിയിട്ടുണ്ട്. വൈദ്യസഹായത്തിനായി അയൽരാജ്യമായ അൾജീരിയ വിമാനങ്ങളെ സഹായിക്കുന്നതിനായി വ്യോമാതിർത്തി തുറന്നു.