തമിഴ് അഭിനേതാവും സംവിധായകനുമായ ജി മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.58 വയസ്സായിരുന്നു. സീരിയൽ ഡബ്ബിംഗിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിഷ്കിൻ സംവിധാനം ചെയ്ത ' യുത്തം സെയ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെ പ്രവേശം. രജനികാന്ത് നായകനായ ജയിലർ ആണ് മാരിമുത്തുവിൻ്റെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രത്തിൻ്റെ വലം കയ്യായി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. 2020ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്കിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. 2014 ൽ പുറത്തിറങ്ങിയ ബുലിവാൽ എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. നടൻ്റെ വിയോഗത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.