പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം നാളെ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

By: 600021 On: Sep 8, 2023, 6:27 PM

ടൂറിസം വകുപ്പ് ജലസാഹസിക ടൂറിസം പ്രോത്സാപ്പിക്കുന്നതിന്നതിനായി കണ്ണൂര്‍ വളപട്ടണം പുഴയുടെ തീരത്ത് നടപ്പിലാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ. നാല് കോടി രൂപ ചിലവിട്ട് നടപ്പിലാക്കുന്ന പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജലസാഹസിക ടൂറിസത്തിന് മാറ്റ് കൂട്ടാനായുള്ള ഫ്‌ളോട്ടിങ് ഡൈനിങ് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ഉള്‍പ്പെടുത്തുകയും മലബാറിൻ്റെ തനത് രുചികൾ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷ്യ വിപണന സ്റ്റോറുകളും, ആധുനിക റെസ്റ്റോറന്റുകളും ഇതോടനുബന്ധിച്ഛ് സജ്ജീകരിച്ചിട്ടുണ്ട്. പുഴയിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾക്ക് ബോട്ടുകൾ , നാടൻ വളളം, കയാക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ഛ് ഫ്‌ളോട്ടിങ് ഡൈനിങിൽ എത്താവുന്നതാണ്.