സാക്ഷരതയുടെ പ്രാധാന്യം വ്യക്തികളിലും സമൂഹങ്ങളിലും എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനം ഇന്ന്. സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സാക്ഷരതാ ദിനാഘോഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 'പരിവര്‍ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക' എന്നതാണ് 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ ആശയം. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനായി നടത്തുന്ന ദിനാചരണം ആഹ്വാനംചെയ്തത് 1965 ല്‍ ടെഹ്റാനില്‍ ചേര്‍ന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്നാണ് യുനെസ്‌കോയുടെ നിര്‍ദ്ദേശം.