നിർബന്ധിത ഹാൾമാർക്കിങ്; മൂന്നാം ഘട്ടം ഉടൻ പ്രാബല്യത്തിൽ

By: 600021 On: Sep 8, 2023, 5:46 PM

2023-ലെ സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ കലകളുടെയും ഹാൾമാർക്കിംഗ് (മൂന്നാം ഭേദഗതി) ഉത്തരവ് പ്രകാരം നിർബന്ധിത ഹാൾമാർക്കിംഗിന്റെ മൂന്നാം ഘട്ടം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. നിർബന്ധിത ഹാൾമാർക്കിംഗ് സമ്പ്രദായത്തിന് കീഴിലുള്ള 55 പുതിയ ജില്ലകളിൽ കൂടി ഇന്ന് നിലവിൽ വന്ന നിർബന്ധിത ഹാൾമാർക്കിംഗിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടും. നിർബന്ധിത ഹാൾമാർക്കിംഗിൽ പുതുതായി ചേർത്ത 55 ജില്ലകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ലിസ്റ്റ്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ www.bis.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാജ്യത്തെ 256 ജില്ലകളിലും രണ്ടാം ഘട്ടത്തിൽ 32 ജില്ലകളിലും ബിഐഎസ് നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പാക്കിയിരുന്നു.ഇതോടെ നിർബന്ധിത ഹാൾമാർക്കിംഗിൽ ഉൾപ്പെട്ട മൊത്തം ജില്ലകളുടെ എണ്ണം 343 ആയി. നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പിലാക്കിയതിനുശേഷം, രജിസ്റ്റർ ചെയ്ത ജ്വല്ലറികളുടെ എണ്ണം 34,647 ൽ നിന്ന് 1, 81,590 ആയി ഉയർന്നു. 6 കോടിയിലധികം സ്വർണ്ണാഭരണങ്ങളാണ് ഇതുവരെ HUID ഉപയോഗിച്ച് ഹാൾമാർക്ക് ചെയ്തിട്ടുള്ളത്.