ടൊറന്റോയില്‍ ആളുകള്‍ക്ക് നേരെ മഷി ഒഴിച്ചു: പ്രതിക്കായി തിരച്ചില്‍ തുടരുന്നു 

By: 600002 On: Sep 8, 2023, 3:32 PM

 

 

ടൊറന്റോയില്‍ സ്ട്രീറ്റുകളിലൂടെ നടക്കുകയായിരുന്ന ആളുകളുടെ ശരീരത്തില്‍ അജ്ഞാതന്‍ മഷിയൊഴിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ ബേ, റിച്ചമണ്ട് സ്ട്രീറ്റുകളില്‍ ജൂണ്‍ 14 നും ഓഗസ്റ്റ് 23 നും ഇടയിലാണ് സംഭവം നടന്നത്. ഈ ദിവസങ്ങളില്‍ അഞ്ചോളം പേര്‍ക്ക് നേരെയാണ് പ്രതി മഷിയൊഴിച്ചത്. ഇത് സംബന്ധിച്ച് പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നതായി ടൊറന്റോ പോലീസ് സര്‍വീസ് അറിയിച്ചു. 

ആളുകള്‍ കടന്നുപോകുമ്പോള്‍ അവരുടെ ശരീരത്തില്‍ പേനയിലെ മഷി തളിച്ചതായി പോലീസ് പറഞ്ഞു. രാവിലെ എട്ട് മണിക്കും 10 മണിക്കും ഇടയിലാണ് എല്ലാ സംഭവങ്ങളും നടന്നതെന്ന് പോലീസ് വ്യക്തമാക്കി. 

പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്. 30 വയസ് പ്രായമുള്ളയാളാണ് പ്രതിയെന്നാണ് സൂചന. മെലിഞ്ഞ ശരീരവും കറുത്ത മുടിയുമാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.