കാനഡയില്‍ കാട്ടുതീ നിയന്ത്രണാതീതം; ഫാള്‍ സീസണിലും നിയന്ത്രണവിധേയമാകില്ലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Sep 8, 2023, 12:14 PM

 


കാനഡയില്‍ കാട്ടുതീ നിയന്ത്രണാതീതമായി തന്നെ തുടരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ഫാള്‍ സീസണിലും കാനഡയിലുടനീളം കാട്ടുതീ കത്തിപ്പടരുന്നത് തുടരുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട പുതിയ അപ്‌ഡേറ്റില്‍ പറയുന്നു. ഈസ്റ്റേണ്‍ ആല്‍ബെര്‍ട്ട മുതല്‍ ഒന്റാരിയോ വരെ കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച നാച്വറല്‍ റിസോഴ്‌സസ് കാനഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 6 വരെ കാനഡയിലുടനീളം 1,052 കാട്ടുതീ പടരുന്നുണ്ട്. അതില്‍ 791 എണ്ണം നിയന്ത്രണാതീതമായി തുടരുകയാണ്. ഈ വര്‍ഷം, രാജ്യത്തുടനീളം 6,174 തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഈ സീസണില്‍ കാട്ടുതീ മൂലം 284 ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ഈ സീസണില്‍ 16.5 മില്യണ്‍ ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു.