ഒന്റാരിയോയില്‍ സര്‍വീസ് വിപുലീകരിച്ച് വയ റെയില്‍ 

By: 600002 On: Sep 8, 2023, 11:29 AM

 

 

ഒന്റാരിയോയില്‍ വയ റെയില്‍ സര്‍വീസ്(VIA Rail) ശക്തിപ്പെടുത്താന്‍ പദ്ധതി.  കോവിഡിന് മുമ്പ് കാണാത്ത തലത്തിലേക്ക്  റെയില്‍വെ സര്‍വീസിനെ തിരികെകൊണ്ടുവരാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ടൊറന്റോയ്ക്കും ഓട്ടവയ്ക്കുമിടയില്‍ രണ്ട് റൗണ്ട് ട്രിപ്പുകള്‍ വീണ്ടും ആരംഭിക്കുകയാണെന്ന് ക്രൗണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനം മുതല്‍ ലണ്ടനും ടൊറന്റോയ്ക്കും ഇടയില്‍ റൗണ്ട് ട്രിപ്പ് ആരംഭിക്കും. 

കോവിഡ് പാന്‍ഡെമിക് സമയത്ത് വയാ റെയില്‍ ക്രോസ്-കാനഡ റൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അന്ന് 1000 ത്തിലധികം തൊഴിലാളികളെയാണ് താല്‍ക്കാലികമായി പിരിച്ചുവിട്ടത്.