ആല്‍ബെര്‍ട്ടയില്‍ ആദ്യ ലിഥിയം എക്‌സ്ട്രാക്ഷന്‍ പൈലറ്റ് പ്രൊജക്ട് പ്രവര്‍ത്തനമാരംഭിച്ചു 

By: 600002 On: Sep 8, 2023, 10:19 AM

 

 

ആല്‍ബെര്‍ട്ടയിലെ ആദ്യത്തെ ലിഥിയം എക്‌സ്ട്രാക്ഷന്‍ പൈലറ്റ് പ്രോജക്ട് പ്രവര്‍ത്തനമാരംഭിച്ചു. കാല്‍ഗറി ആസ്ഥാനമായുള്ള ജൂനിയര്‍ റിസോഴ്‌സ് കമ്പനിയായ E3 Lithium   സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലെ ടൗണ്‍ ഓഫ് ഓള്‍ഡ്‌സിന് സമീപമുള്ള സൈറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപ്പുവെള്ളത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ മികച്ച നൂതന സങ്കേതികവിദ്യയാണ് കമ്പനി പ്രോജക്ട് വഴി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹന ബാറ്ററികളിലെ പ്രധാന ഘടകമായതിനാല്‍ ലിഥിയത്തിന് ഇപ്പോള്‍ ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കമ്പനി പൈലറ്റ് പ്രോജക്ടിന് തുടക്കം കുറിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപങ്ങളിലൊന്നാണ് ആല്‍ബെര്‍ട്ടയെന്നതും കമ്പനി ലിഥിയം വേര്‍തിരിക്കലിന് പ്രവിശ്യയെ തെരഞ്ഞെടുത്തു.