ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടാനും പോഷകാവശ്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനും പത്ത് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി പങ്കാളിയാകുമെന്ന് കാനഡ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സപ്ലെ ചെയിന്‍ റെസിലിയന്‍സ് എന്നിവയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ മേഖലയിലും നിക്ഷേപം നടത്തി ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടുകയെന്നതിന് കാനഡ പ്രതിജ്ഞാബദ്ധമാകുന്നത്. ഇത് സംബന്ധിച്ച് ആസിയാന്‍ ഇന്തോ-പസഫിക് ഫോറത്തില്‍ ജസ്റ്റിന്‍ ട്രൂഡോ സംസാരിച്ചു.
റിന്യൂവബിള്‍ എനര്‍ജി, സസ്റ്റെയിനബിള്‍ എനര്‍ജി, വാട്ടര്‍ പ്രൊജക്ട്‌സ് എന്നിവയി ല്‍ കാനഡ നിക്ഷേപം നടത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫുഡ് ട്രേഡില്‍ വിതരണം നിലനിര്‍ത്താന്‍ കാനഡയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് സംയുക്തപ്രസ്താവനയില്‍ പ്രതികരിച്ചു.