കാല്‍ഗറിയില്‍ വീടുകളുടെ വില കുത്തനെ ഉയരുന്നു

By: 600002 On: Sep 7, 2023, 10:42 AM

 

കാല്‍ഗറിയില്‍ താങ്ങാനാകുന്ന വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണ് ഫലം. കാരണം നഗരത്തില്‍ വീടുകളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വില വര്‍ധിക്കുന്നതോടെ കാല്‍ഗറിയില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതായും കാല്‍ഗറി ഹൗസിംഗ് നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ഡിറ്റാച്ച്ഡ് ഹോം വാങ്ങുന്നതിനുള്ള ചെലവ് 37 ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീട് അഫോര്‍ഡ് ചെയ്യാന്‍ പ്രതിവര്‍ഷം 156,000 ഡോളര്‍ ആവശ്യമായി വരുന്നു. 2023 ല്‍ ശരാശരി വാടക നിരക്ക് താങ്ങാന്‍ കുറഞ്ഞത് 84,000 ഡോളര്‍ ആവശ്യമാണ്. 2022 ല്‍ 67,000 ഡോളറായിരുന്നു. റിപ്പോര്‍ട്ടിലെ കണക്ക് പ്രകാരം, 2021 ല്‍ വീട് ആവശ്യമുള്ള കുടുംബങ്ങളുടെ എണ്ണം 84,600 ആയിരുന്നു.