അനുദിനം വര്‍ധിച്ചുവരുന്ന ഫാമിലി ഡോക്ടര്‍ ക്ഷാമത്തിന് പരിഹാരമായി ഒന്റാരിയോ സര്‍വകലാശാല മെഡിക്കല്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ ഗുരുതരമായ ക്ഷാമം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ മാസം ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഫാമിലി ഡോക്ടര്‍മാരാകാനുള്ള പരിശീലനം ആരംഭിക്കുകയാണ്. അടിയന്തരമായി രാജ്യത്ത് ഫാമിലി ഡോക്ടര്‍മാരെ ആവശ്യമാണെങ്കിലും വളരെ കുറച്ച് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഫാമിലി ഡോക്ടര്‍ പ്രാക്ടീസ് തെരഞ്ഞെടുക്കുന്നുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം.
കാനഡയിലെ 6.5 മില്യണ്‍ ജനങ്ങള്‍ക്ക് പ്രൈമറി ഹെല്‍ത്ത്‌കെയര്‍ ലഭ്യമാകുന്നില്ലെന്നതാണ് കണക്കുകള്‍. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 2028 ഓടെ രാജ്യത്ത് 30,000 ഫാമിലി ഡോക്ടര്‍മാര്‍ സേവനത്തിനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാമിലി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക എന്നത് ലക്ഷ്യമിട്ടാണ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയുടെ സാറ്റലൈറ്റ് ക്യാമ്പസായ ലേക്കറിഡ്ജ് ഹെല്‍ത്തില്‍ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.