പ്രധാന പലിശ നിരക്ക് 5 ശതമാനമായി നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ 

By: 600002 On: Sep 7, 2023, 8:46 AM

 

പ്രധാന പലിശ നിരക്ക് 5 ശതമാനമായി തന്നെ ബാങ്ക് ഓഫ് കാനഡ നിലനിര്‍ത്തി. ജനുവരിക്ക് ശേഷം കഴിഞ്ഞ മാസം രണ്ടാം തവണയും പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധന നടപ്പിലാക്കിയ ബാങ്ക് ഓഫ് കാനഡ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നതോടെയാണ് പലിശനിരക്ക് 5 ശതമാനമായി നിലനിര്‍ത്തിയത്. എന്നാല്‍, ആവശ്യമെങ്കില്‍ പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം പറഞ്ഞു. 

സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്‍ഡ് മന്ദഗതിയിലായതിനാല്‍ മുന്‍നിര നിരക്കുകള്‍ പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നത് കണക്കിലെടുത്താണ് നിരക്ക് വര്‍ധന നടപ്പിലാക്കാത്തതെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. 

2022 സെപ്റ്റംബര്‍ മുതല്‍ മൂന്ന് മാസത്തെ അടിസ്ഥാന പണപ്പെരുപ്പ നിരക്ക് ബാങ്കിന്റെ പ്രതീക്ഷയെക്കാള്‍ 3.5 ശതമാനം മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നതാണെന്നും ടിഫ് മക്ലെം വ്യക്തമാക്കി.