മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്

By: 600084 On: Sep 6, 2023, 3:34 PM

പി പി ചെറിയാൻ, ഡാളസ്.

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ട റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ റമ്പാൻ പട്ടംകൊട ശുശ്രൂഷ 2023 ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ചും എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേകം ഡിസംബർ 2 ന് തിരുവല്ലയിൽ വച്ചും നടത്തുന്നതിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനിച്ചു.  റമ്പാൻ പട്ടംകൊട ശുശ്രൂഷയും സ്ഥാനാഭിഷേകവും സംബന്ധിച്ച തുടർന്നുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 8 ന് ചേരുന്ന സഭാ കൗൺസിലിനു ശേഷം അറിയിക്കുന്നതാണ്.