ആഗോളതലത്തില്‍ 50 വയസ്സിന് താഴെയുള്ളവരില്‍ കാന്‍സര്‍ 79 ശതമാനം വര്‍ധിച്ചതായി പഠനം 

By: 600002 On: Sep 6, 2023, 2:33 PM

 

 

ആഗോളതലത്തില്‍ 50 വയസ്സിന് താഴെയുള്ളവരില്‍ കാന്‍സര്‍ കേസുകളില്‍ 79 ശതമാനം വര്‍ധനവുണ്ടായതായി പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍(ഓങ്കോളജി) പ്രസിദ്ധീകരിച്ച പഠനത്തില്‍ മോശം ജീവിതശൈലി, മലിനീകരണം തുടങ്ങിയവയാണ് കാന്‍സറിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിരവധി രാജ്യങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത് കാരണങ്ങള്‍ മനസിലാക്കുന്നതിനും സ്‌ക്രീനിംഗ് നടത്തുന്നതിനും ജീവിതശൈലി മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനുമുള്ള പ്രാധാന്യമാണ്. 2019 ല്‍ ആദ്യകാല അര്‍ബുദ കേസുകള്‍( 15 വയസ് മുതല്‍ 49 വയസ് വരെ പ്രായമുള്ള ആളുകള്‍) 3.26 മില്യനാണ്. 1990 നെ അപേക്ഷിച്ച് 79.1 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 

യുവാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്തനാര്‍ബുദത്തിന്റേതാണ്. എന്നാല്‍ 1990 മുതല്‍ ശ്വാസനാള അര്‍ബുദം, പ്രൊസ്റ്റേറ്റ് അര്‍ബുദം എന്നിവ അതിവേഗത്തില്‍ വര്‍ധിച്ചുവരുന്നതായി പഠനത്തില്‍ കണ്ടെത്തി.