സാമ്പത്തിക മാന്ദ്യ സൂചനകളുണ്ടെങ്കിലും 2024 ല്‍ കാനഡയിലെ തൊഴിലാളികള്‍ക്ക് ശരാശരി 3.6 ശതമാനം ശമ്പള വര്‍ധന ലഭിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കനേഡിയന്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നോര്‍മന്‍ഡിന്‍ ബൗഡ്രി 700 ല്‍ അധികം തൊഴിലുടമകളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുമെന്നും ശമ്പള മരവിപ്പിക്കല്‍ ഒഴിവാക്കുമെന്നും സര്‍വേയില്‍ തൊഴിലുടമകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ശതമാനം കമ്പനികള്‍ മാത്രമാണ് അടുത്ത വര്‍ഷത്തേക്ക് ശമ്പളം മരവിപ്പിക്കുമെന്ന് പറഞ്ഞത്.
ക്യുബെക്കില്‍ 3.7 ശതമാനവും, യുക്കോണ്‍, ഒന്റാരിയോ, ബീസി എന്നീ പ്രവിശ്യകളില്‍ 3.6 ശതമാനവും വേതന വര്‍ധ പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ്, സസ്‌ക്കാച്ചെവന്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവടങ്ങളിലെ തൊഴിലാളികള്‍ക്ക് ശരാശരി 3.3 ശതമാനം ശമ്പള വര്‍ധനവും ലഭിക്കുമെന്ന് സര്‍വേയില്‍ പറയുന്നു.