ജൂലൈയില്‍ കാനഡയിലെ ഭവന വില മുന്‍ വര്‍ഷത്തേക്കാള്‍ 6 ശതമാനം ഉയര്‍ന്നു: റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ 

By: 600002 On: Sep 6, 2023, 11:12 AM

 

 

ജൂലൈയില്‍ കാനഡയിലെ ശരാശരി ഭവന വില 668,754 ഡോളറിലെത്തിയതായി റിയല്‍ എസ്‌റ്റേറ്റ് അസോസിയേഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനമാണ് ഭവന വിലയില്‍ വര്‍ധനവുണ്ടായത്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം വില്‍പ്പന നടത്തിയ വീടുകളുടെ എണ്ണം ജൂലൈ മാസത്തിന് മുമ്പുള്ളതില്‍ നിന്ന് 8.7 ശതമാനം ഉയര്‍ന്ന് 41,186 ആയി.  

സീസണലി അഡ്ജസ്റ്റഡ് സെയില്‍സ് 40,028 ആണ്. ജൂണില്‍ നിന്ന് 0.7 ശതമാനം ഇടിവ്. ജൂലൈയില്‍ എല്ലാ പ്രാദേശിക വിപണികളിലും പകുതിയിലധികം വില്‍പ്പന നടന്നിരുന്നു. എന്നാല്‍ സജീവ വിപണിയായിരുന്ന ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നേരിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ ലിസ്റ്റിംഗുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.2 ശതമാനം ഇടിഞ്ഞ് 73,215 ആയിട്ടുണ്ടെന്നും അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാനുസൃതമായി ക്രമീകരിച്ച അടിസ്ഥാനത്തില്‍ 5.6 ശതമാനം ഉയര്‍ന്ന് 67,636 ആയി.