വിവാദ ഭവന നിയമനിര്‍മാണവുമായി(ബില്‍ 31) മുന്നോട്ടുപോയാല്‍ പ്രവിശ്യയില്‍ റെന്റ് സ്‌ട്രൈക്ക് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ക്യുബെക്കിലെ വാടകക്കാര്‍. പാട്ട കൈമാറ്റം( lease transfers) നിര്‍ത്തലാക്കുന്ന ബില്‍ ജൂണിലാണ് അവതരിപ്പിച്ചത്. നിലവിലുള്ള പാട്ട കൈമാറ്റ സമ്പ്രദായം വാടകക്കാരെ മറ്റൊരു വാടകക്കാരന് ലീസിന് വീട് നല്‍കാന്‍ അനുവദിക്കുന്നു. കൃത്യമായ കാരണം ഉണ്ടെങ്കില്‍ മാത്രമാണ് കെട്ടിട ഉടമയ്ക്ക് കൈമാറ്റം നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. താഴ്ന്ന വരുമാനക്കാര്‍ക്ക് അഫോര്‍ഡബിളായി പ്രവിശ്യയില്‍ വീട് വാടകയ്‌ക്കെടുക്കാന്‍ ഈ നിയമം വഴി സാധിക്കും. ഭൂവുടമകളെ വാടക വര്‍ധിപ്പിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള മാര്‍ഗമായാണ് ഹൗസിംഗ് അഡ്വക്കേറ്റ്‌സ് ഇതിനെ കാണുന്നത്. ബില്‍ 31 സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ബില്‍ 31 പാസാവുകയാണെങ്കില്‍ ഭൂവുടമകള്‍ക്ക് കൈമാറ്റം വളരെ എളുപ്പത്തില്‍ നിര്‍ത്താനാകും.