ഗ്രീന്‍ബെല്‍റ്റ് പദ്ധതിയില്‍ അനധികൃത ഇടപെടലുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒന്റാരിയോ ഹൗസിംഗ് മിനിസ്റ്റര്‍ സ്റ്റീവ് ക്ലാര്‍ക്ക് രാജിവെച്ചു. ഗ്രീന്‍ബെല്‍റ്റ് പദ്ധതിയില്‍ ചില ഡെവലപ്പര്‍മാര്‍ക്ക് വേണ്ടി അനുകൂലമായും സുതാര്യമല്ലാത്തതുമായ രീതിയില്‍ ഇടപെടലുകള്‍ നടത്തിയെന്ന വിവാദങ്ങള്‍ക്കിടയിലാണ് മന്ത്രിയുടെ രാജി.
ഗ്രീന്‍ബെല്‍റ്റ് തീരുമാനത്തിലും തുടര്‍ന്നുള്ള അന്വേഷണങ്ങളിലും ചെലവ് കുറഞ്ഞ വീടുകളുടെ പ്രതിസന്ധി പരിഹരിക്കാനുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും തന്റെ ശ്രദ്ധ വ്യതിചലിച്ചതായി ക്ലാര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും നേരത്തെ രാജി വെച്ചിരുന്നു. സാമ്പത്തികവും, പാരിസ്ഥിതികവുമായ ആഘാതങ്ങളെ അവഗണിച്ചുകൊണ്ട് സംരക്ഷിത ഭൂമിയില്‍ നിര്‍മാണ പ്രവത്തനങ്ങള്‍ക്ക് ചില ഡെവലപ്പര്‍മാര്‍ക്ക് അനുകൂലമായി സര്‍ക്കാരും ചീഫ് ഓഫ് സ്റ്റാഫും പ്രവര്‍ത്തിച്ചതയി ഗ്രീന്‍ബെല്‍റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
സ്റ്റീവ് ക്ലാര്‍ക്ക് രാജിവെച്ചതിനെ തുടര്‍ന്ന് മന്ത്രി സഭ ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പുന:സംഘടിപ്പിച്ചു. ലോംഗ് ടേം കെയര്‍ മിനിസ്റ്ററായിരുന്ന പോള്‍ കലന്ദ്രയെ പുതിയ ഹൗസിംഗ് മിനിസ്റ്ററായി നിയമിച്ചു. സ്റ്റാന്‍ ചോ ലോംഗ് ടേം കെയര്‍ മിനിസ്റ്ററാകും. പ്രബ്മീത് സര്‍ക്കറിയ ആണ് പുതിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്റ്റര്‍.