കാല്‍ഗറിയില്‍ 6 ഡേകെയറുകളിലും 5 ഏരിയ സൈറ്റുകളിലും ഇ-കോളി ബാക്ടീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 

By: 600002 On: Sep 5, 2023, 11:05 AM

 


കാല്‍ഗറിയില്‍ ഇ.കോളി ബാക്ടീരിയ പടരുന്നതായി റിപ്പോര്‍ട്ട്. ആറ് ഡേകെയറുകളിലും മറ്റ് അഞ്ചോളം പ്രദേശങ്ങളിലും ഇ.കോളി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. ബ്രേസൈഡ്, ബ്രിഡ്ജ് ലാന്‍ഡ്, സെന്റിനീയല്‍, മക്‌നൈറ്റ്, ന്യൂ ബ്രൈട്ടണ്‍, വെസ്റ്റ് 85 എന്നിവടങ്ങളിലെ ഫ്യുയെല്ലിംഗ് ബ്രെയിന്‍സ് എന്ന ഡേ കെയര്‍ അടച്ചുപൂട്ടാന്‍ എഎച്ച്എസ് നിര്‍ദ്ദേശിച്ചു. കൂടാതെ ബ്രെയിനീര്‍ അക്കാദമി, കിഡ്‌സ് സ്‌പെയ്‌സ്, ലിറ്റില്‍ ഓക്ക്, ഏര്‍ലി എജ്യുക്കേഷന്‍, ആല്‍മണ്ട് ബ്രാഞ്ച് സ്‌കൂള്‍, വിക് അക്കാദമി എന്നിവടങ്ങളിലും ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ അടച്ചുപൂട്ടാന്‍ എഎച്ച്എസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇ-കോളി മൂലം രോഗബാധിതരായ 12 ഓളം പേര്‍ ഇതുവരെ ആശുപത്രിയില്‍ പ്രവേശിച്ചു. 17 പേരുടെ ലാബ് ടെസ്റ്റ് പോസിറ്റീവായി. കൂടാതെ 50 ഓളം കുട്ടികളാണ് ഇതുവരെ ആശുപത്രിയിലെത്തിയതെന്നും എഎച്ച്എസ് പറഞ്ഞു.