പിജിഡബ്ല്യുപി വിദ്യാര്‍ത്ഥികളുടെ വിദൂര പഠന നടപടികള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി ഐആര്‍സിസി  

By: 600002 On: Sep 5, 2023, 10:39 AM

 


കോവിഡ് പാന്‍ഡെമിക് സമയത്ത് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്(PGWP) യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ വിദൂര പഠന നടപടികളുടെ കാലാവധി നീട്ടുന്നതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC)  അറിയിച്ചു. ഡിസംബര്‍ 31 വരെ നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കാനഡയ്ക്ക് പുറത്ത് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ് യോഗ്യതയുള്ള പഠനത്തിന്റെ അമ്പത് ശതമാനത്തില്‍ താഴെ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെ പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത തുടരുമെന്ന് ഐആര്‍സിസി വ്യക്തമാക്കി. 

കോവിഡ് പാന്‍ഡെമികിന് മുമ്പ് എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും അവരുടെ കോഴ്‌സ് വര്‍ക്കിന്റെ അമ്പത് ശതമാനത്തിലധികം കാനഡയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പക്ഷേ കാനഡയ്ക്ക് പുറത്ത് ഓണ്‍ലൈനായി പഠിക്കാന്‍ ചെലവഴിച്ച സമയം പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ് യോഗ്യതയായി കണക്കാക്കില്ലെന്നും ഐആര്‍സിസി അറിയിച്ചു. 

2022 ഓഗസ്റ്റ് 31 ന് മുമ്പ് വിദേശത്ത് പഠനം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആ സമയത്തിന്റെ നൂറ് ശതമാനം അവരുടെ PGWP യോഗ്യതയ്ക്കായി ഉപയോഗിക്കാം.