പലിശ നിരക്ക് വര്‍ധന നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് കാനഡയ്ക്ക് കത്തയച്ച് ഒന്റാരിയോ പ്രീമിയര്‍ 

By: 600002 On: Sep 5, 2023, 9:58 AM

 


പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ ബാങ്ക് ഓഫ് കാനഡയോട് ആവശ്യപ്പെട്ട് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. നിരക്ക് വര്‍ധനവ് പ്രവിശ്യയിലെ കുടുംബങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി ഡഗ് ഫോര്‍ഡ് പറഞ്ഞു. നിലവിലെ നിരക്കുകള്‍ പ്രവിശ്യയിലെ കുടുംബങ്ങളിലും ബിസിനസ്സുകളിലും ഉണ്ടാക്കുന്ന ആഘാതം ചൂണ്ടിക്കാണിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലൈമിന് നേരിട്ട് കത്തെഴുതിയതായി ഡഗ് ഫോര്‍ഡ് പറയുന്നു. ബുധനാഴ്ച ബാങ്ക് അടുത്ത പലിശ നിരക്ക് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായാണ് കത്തെഴുതിയത്. 

ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി കഴിഞ്ഞ വ്യാഴാഴ്ച മക്ലൈമിന് സമാനമായ കത്ത് അയച്ചതിന് ശേഷം കൂടുതല്‍ വര്‍ധനവിന് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ടാമത്തെ പ്രീമിയറാണ് അദ്ദേഹം.