186 ദിവസത്തെ ബഹിരാകാശ പര്യവേഷണത്തിന് ശേഷം ഫ്ളോറിഡയിലെ ടാംപ തീരത്ത് സുരക്ഷിതരായി തിരികെയെത്തി യുഎഇയുടെ ബഹിരാകാശ സംഘം. സുൽത്താൻ അൽ നയാദി ഉൾപ്പെടെ നാലംഗ ബഹിരാകാശ സംഘം അമേരിക്കയിലെ ഫ്ളോറിഡയിൽ ഞായറാഴ്ച ലാന്റ് ചെയ്യുന്ന വിധത്തിലാണ് മടക്കയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഇഡാലിയ ചുഴലിക്കാറ്റ് ശക്തമായതിനെത്തുടർന്ന് മടക്കയാത്ര നീട്ടുകയായിരുന്നു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം ഹൂസ്റ്റണിലെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് അവിടെ കുടുംബാംഗങ്ങളെ സന്ധിക്കാനാകും.അൽ നയാദിയുടെ സുപ്രധാന നേട്ടത്തില്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഭിനന്ദനങൾ അറിയിച്ചു.