സേനയില്‍ 'സാത്താന്‍ 2' അവതരിപ്പിച്ഛ് റഷ്യ

By: 600021 On: Sep 4, 2023, 7:28 PM

സേനയില്‍ തദ്ദേശ നിര്‍മിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിന്യസിച്ച് റഷ്യ. 200 ടണ്ണിലധികം ഭാരവും 16,000 മൈൽ വേഗതയില്‍ പായാന്‍ ശേഷിയുള്ളതുമായ മിസൈലിന് ആര്‍എസ് 28 സാര്‍മാട്ട് അഥവാ സാത്താന്‍ 2 എന്നാണ് പേര് നൽകിയിരിക്കുന്നത്. വലിയ രീതിയിലുള്ള നശീകരണ ശേഷിയും കരുത്തുമാണ് ഈ മിസൈലിൻ്റെ പ്രത്യേകത. ഭൂമിയുടെ രണ്ട് ധ്രുവങ്ങളും ആക്രമിക്കാനുള്ള ശേഷിക്കൊപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കാനുള്ള കരുത്തും ഈ മിസൈലിനുണ്ട്. കൂടാതെ ഒരു മിസൈലില്‍ തന്നെ പത്തോ അതിലധികമോ പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. ആദ്യമായാണ് റഷ്യ ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ വിന്യസിക്കുന്നത്. നീക്കം നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്‍റെ മുന്നറിയിപ്പാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വ്ളാദിമിര്‍ പുടിന്‍ അജയ്യന്‍ എന്ന് വിശേഷിപ്പിച്ച ആര്‍എസ് 28 മിസൈൽ റഷ്യയുടെ ആയുധ ശേഖരങ്ങളിലെ നട്ടെല്ലായി മാറുമെന്നാണ് വിലയിരുത്തൽ