ഈ സമ്മര്‍സീസണില്‍ വെസ്റ്റ്‌ജെറ്റ് അന്താരാഷ്ട്ര വിമാനങ്ങളിലെ 86,000 യാത്രക്കാര്‍ യുഎസില്‍ നിന്നും യാത്ര ആരംഭിച്ചവരോ അവസാനിപ്പിച്ചവരോ ആണെന്ന് കണക്കുകള്‍. വെസ്റ്റ്‌ജെറ്റിന്റെ ട്രാന്‍സ്അറ്റ്‌ലാന്റിക് ഫ്‌ളൈറ്റുകളിലെ അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ സമ്മര്‍സീസനെ അപേക്ഷിച്ച് ഏകദേശം 70 ശതമാനം ഉയര്‍ന്നതായി എയര്‍ലൈന്‍ അറിയിച്ചു. ഏഷ്യയിലേക്കും യൂറോപ്പിലേക്കും വെസ്റ്റ്‌ജെറ്റിന്റെ എല്ലാ വിമാനങ്ങളും കാല്‍ഗറിയില്‍ നിന്നാണ്. എഡിന്‍ബര്‍ഗ്, ലണ്ടന്‍, റോം, ബാഴ്‌സലോണ, ഡബ്ലിന്‍, പാരീസ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലേക്കും ടോക്കിയോയിലേക്കും വര്‍ഷം മുഴുവനും അല്ലെങ്കില്‍ സീസണല്‍ ഫ്‌ളൈറ്റുകളും എയര്‍ലൈന്‍ നടത്തുന്നുണ്ട്.
വെസ്റ്റ്‌ജെറ്റിന്റെ അന്താരാഷ്ട്ര ഫ്‌ളൈറ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഉണ്ടായ വര്‍ധന ഉള്‍പ്പെടെ കാല്‍ഗറിയിലൂടെ യുഎസ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ വിവിധ കാരണങ്ങളുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള പല യുഎസ്, യൂറോപ്യന്‍ എയര്‍ലൈനുകളിലും ഉയര്‍ന്ന ഡിമാന്‍ഡും ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജും സീറ്റിന്റെ കുറഞ്ഞ ലഭ്യതയും ഉണ്ടായപ്പോള്‍ പലരും വെസ്റ്റ്‌ജെറ്റ് ഫ്‌ളൈറ്റുകളെ ആശ്രയിക്കാന്‍ തുടങ്ങി. ഇത് എയര്‍ലൈനിന് ശക്തമായ എയര്‍ ട്രാവല്‍ മാര്‍ക്കറ്റ് സൃഷ്ടിച്ചതായി ഏവിയേഷന്‍ അനലിസ്റ്റിക്‌സ് കമ്പനിയായ OAG യിലെ ചീഫ് ഡാറ്റാ അനലിസ്റ്റ് ജോണ്‍ ഗ്രാന്റ് പറയുന്നു.