കാല്‍ഗറിയില്‍ രണ്ട് എറിത്രിയന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം; റോഡുകള്‍ അടച്ചു 

By: 600002 On: Sep 4, 2023, 10:40 AM

 

 

നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ രണ്ട് എറിത്രിയന്‍ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. ശനിയാഴ്ച വൈകുന്നേരം മക്‌നൈറ്റ് ബൊളിവാര്‍ഡിലും ഫാല്‍ക്കണ്‍റിഡ്ജ് ബൊളിവാര്‍ഡ് നോര്‍ത്ത് ഈസ്റ്റിനും സമീപത്താണ് സംഭവം. ഈ റോഡുകള്‍ക്ക് ഇരുവശവും അടച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. 

എറിത്രിയന്‍ ഗ്രൂപ്പുകളിലെ 200 ഓളം യുവാക്കളാണ് തമ്മിലടിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെയാണ് സംഘര്‍ഷമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വടികളും മറ്റ് മാരകായുധങ്ങളും കൈകളിലേന്തിയാണ് അക്രമികളെത്തിയത്. കുറച്ചുപേരുടെ പക്കല്‍ എറിത്രിയന്‍ പതാകയുമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആരുടെയും പരുക്കുകള്‍ സാരമുള്ളതല്ലെന്നും പോലീസ് പറഞ്ഞു.