വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ റീജിയണില്‍ പ്രാക്ടീസ് ചെയ്യണമെന്ന നിബന്ധനയുമായി ക്യുബെക്ക് 

By: 600002 On: Sep 4, 2023, 9:46 AM

 


മോണ്‍ട്രിയലിന് പുറത്തുള്ള മേഖലകളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഫോറിന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സിന് നിര്‍ദ്ദേശവുമായി ക്യുബെക്ക്. ആരോഗ്യ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കെയര്‍ ബില്‍-15 നിലെ വ്യവസ്ഥയാണിത്. ആരോഗ്യ മന്ത്രി ക്രിസ്റ്റിന്‍ ദുബെയാണ് ബില്‍ പ്രഖ്യാപിച്ചത്. ഓരോ മേഖലകളിലുമുള്ള ആരോഗ്യ ശൃംഖലകളിലേക്ക് പ്രവേശനം മെച്ചപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നത്. 

പുതിയ മാറ്റം കരിയറില്‍ തുടക്കം കുറിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അത്ര ആകര്‍ഷകമായിരിക്കില്ല. ബില്ലിന്റെ മുന്‍ പതിപ്പില്‍, ക്യുബെക്കിന് പുറത്തു നിന്ന് വരുന്നവര്‍ക്ക് മാത്രമല്ല, എല്ലാ സ്റ്റുഡന്റ് റെസിഡന്റ്‌സിനും ഈ നടപടി ബാധകമായിരുന്നു. എന്നാല്‍ ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഫിസിഷ്യന്‍സ് ഓഫ് ക്യുബെക്ക്(FMRQ)  ഈ ആശയത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് നയത്തില്‍ മാറ്റം വരുത്തിയത്.