ഓട്ടവയില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരുക്ക്

By: 600002 On: Sep 4, 2023, 8:05 AM

 

 

ഓട്ടവയില്‍ ശനിയാഴ്ച രാത്രി വിവാഹാഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. ഗിബ്‌ഫോര്‍ഡ് ഡ്രൈവിന്റെ 2900 ബ്ലോക്കില്‍, അപ്‌ലാന്‍ഡ്‌സ് ഡ്രൈവിനും ഹണ്ട് ക്ലബ് റോഡിനും സമീപമുള്ള ഇന്‍ഫിനിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാത്രി പത്തരയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. ടൊറന്റോ സ്വദേശികളായ സെയ്ദ് മുഹമ്മദ് അലി(26), അബ്ദിഷക്കൂര്‍ അബ്ദി-ദാഹിര്‍(29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 

വെടിവെപ്പുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിന് പിന്നിലുണ്ടായ കാരണം വ്യക്തമല്ല. വിദ്വേഷ പ്രേരിതമായ ആക്രമണമാണെന്ന് ഇപ്പോള്‍ സൂചനകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.