ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

By: 600021 On: Sep 3, 2023, 7:31 PM

ബാലസോർ ട്രെയിൻ ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ റെയിൽവേ ജീവനക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 292 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. സീനിയർ സെക്‌ഷൻ എൻജിനീയർ അരുൺ കുമാർ മഹാതോ, സോഹോ സീനിയർ സെക്‌ഷൻ എൻജിനീയർ മുഹമ്മദ് ആമിർ ഖാൻ, ടെക്നിഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. സിഗ്നലിങ്ങിലെ പിഴവാണ് ദുരന്തത്തിന് കാരണം എന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം മുൻപ് പുറത്തുവിട്ടിരുന്നു. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വന്ന വീഴ്ചയും ശ്രദ്ധക്കുറവുമാണ് സിഗ്നൽ തെറ്റി ദുരന്തത്തിന് വഴി വെച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.