ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By: 600021 On: Sep 3, 2023, 7:22 PM

ദില്ലിയിൽ നടക്കുന്ന ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോകം കാണുന്നതെന്നും പാകിസ്ഥാനും ചൈനയും ഇതിനെ എതിർക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ജി 20 യിൽ യുക്രയിൻ സംഘർഷമുൾപ്പടെ പരിഹാരം കാണാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ റഷ്യയും ചൈനയും കടുത്ത നിലപാട് സ്വീകരിക്കുകയും യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വിഷയങ്ങളിൽ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഷെർപമാരുടെ യോഗത്തിൽ സമവായത്തിന് ശ്രമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.