ഉന്നത റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു

By: 600021 On: Sep 3, 2023, 7:20 PM

കൂണില്‍ നിന്നുള്ള വിഷബാധയേറ്റ് ഉന്നത റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു.77 വയസായിരുന്നു.റഷ്യൻ ബഹിരാകാശ ഏജന്‍സിയിലെ പേടക നിര്‍മ്മാണ വിഭാഗത്തിലെ മുഖ്യ ശാസ്ത്രജഞനും നാസയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത മെല്‍നികോവ് 291ല്‍ അധികം ശാസ്ത്ര ലേഖനങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര നൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ - 25 തകര്‍ന്നു വീണതിന് പിന്നാലെയാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ മരണം.