വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ.

By: 600021 On: Sep 3, 2023, 7:18 PM

വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ വ്യാഴത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. 2016 ൽ വ്യാഴത്തിലെത്തിയ ജൂണോ വ്യാഴത്തിന്‍റെ മേഘപാളികൾക്ക് 23,500 കിലോമീറ്റർ മുകളിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ആയതിനാൽ വ്യാഴത്തിന്‍റെ ഉത്തരധ്രുവത്തിനോട് ചേര്‍ന്നുള്ള ഭാഗങ്ങളാണ് ചിത്രത്തിലുള്ളത്. വ്യാഴത്തിന്‍റെ ഉപരിതലത്തില്‍ തലങ്ങും വിലങ്ങും വീശുന്ന കാറ്റുകള്‍ വലിയ ചുഴികള്‍ പോലുള്ള പാറ്റേണുകൾ സൃഷ്ടിച്ചിരിക്കുന്നതാണ് നീലയും വെള്ളയും കലര്‍ന്ന നിറത്തിലുള്ള ചിത്രത്തിൽ കാണാനാവുന്നത്. ശക്തമായ കാറ്റുകളാണ് ചിത്രം ഇത്ര മനോഹരമാക്കിയിട്ടുള്ളതെന്നാണ് നാസ വിശദമാക്കുന്നത്.നിലവില്‍,ഹൈഡ്രൊജനും ഹീലിയവുമുൾപ്പെടെ വാതകങ്ങളുടെ സാന്നിധ്യം വ്യാഴത്തില്‍ കണ്ടെത്തിയിട്ടുണ്ട്.