ബാങ്ക് തട്ടിപ്പ്;ജെറ്റ് എയര്‍വേസ് മേധാവി നരേഷ് ഗോയൽ ഇഡി അറസ്റ്റിൽ

By: 600021 On: Sep 2, 2023, 5:31 PM

കള്ളപ്പണ ഇടപാട് ആരോപിക്കപ്പെട്ട ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ 538 കോടിയുടെ കേസിലാണ് അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫീസില്‍ വെച്ഛ് എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് 74 കാരനായ ഗോയലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ , ജെറ്റ് എയർവെയ്സ് ഓഫീസ് എന്നിവിടങ്ങൾ ഉൾപ്പെടെ മുംബൈയിൽ 7 ഇടങ്ങളിൽ മുൻപ് സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ഗോയലിന്റെ ഭാര്യ അനിതയ്ക്കും കമ്പനിയിലെ ചില മുന്‍ എക്‌സിക്യുട്ടീവുകള്‍ക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. അറസ്റ്റിനെ തുടർന്ന് ഗോയലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി.