നിരത്തുകളിൽ ഒരു ലക്ഷം കവിഞ്ഞ് ഇലക്ട്രിക് വാഹനങ്ങൾ

By: 600021 On: Sep 2, 2023, 5:18 PM

സംസ്ഥാനത്തെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതായി മോട്ടോർ വാഹന വകുപ്പ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിന് പരിഹാരമായി അവതരിപ്പിച്ച ഇലക്ട്രിക് വാഹനങ്ങൾ നികുതി ഇളവുൾപ്പെടെ ആനുകൂല്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ ഉപഭോക്താക്കൾക്കായി അവതരിപ്പത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ പൊതുജനങ്ങൾക്കായി നിർമ്മാതാക്കളും അവതരിപ്പിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 10% ലധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണ് എന്നതും പ്രത്യേകതയാണ്.