കാനഡയിലെ നോണ്‍-പെര്‍മനന്റ് റെസിഡന്റ്‌സിനെ എങ്ങനെ കണക്കാക്കുന്നു എന്ന രീതി പരിഷ്‌കരിക്കാന്‍ പദ്ധതിയിടുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. സെന്‍സസ്, ത്രൈമാസ, വാര്‍ഷിക സംഖ്യകള്‍ ഉള്‍പ്പെടുന്ന പോപ്പുലേഷന്‍ ഗ്രോത്ത് എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് എന്നിവയാണ് രണ്ട് ജനസംഖ്യാ കണക്കെടുപ്പ് രീതികള്‍.
സ്ഥിരതാമസക്കാരല്ലാത്തവരെ 1991 മുതല്‍ സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥി പദവിയുള്ള ആളുകള്‍ അല്ലെങ്കില്‍ ജോലി, പഠന അനുമതിയുള്ള വ്യക്തികളും അവരോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സിഐബിസി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ബെഞ്ചമിന്‍ ടാലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2011 ലെ സെന്‍സസില്‍ 40 ശതമാനത്തിലധികം എന്‍പിആറുകള്‍ ഉണ്ടെന്ന് കണക്കാക്കി. ഈ വിടവ് പിന്നീട് കുറഞ്ഞുവെങ്കിലും 250,000 ആളുകളുടെ വിടവ് ഇപ്പോഴും ഉണ്ടെന്ന് സിഐബിസി സൂചിപ്പിക്കുന്നു.