സൂര്യനെ കുറിച്ഛ് പഠിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ പ്രഥമ സൂര്യദൗത്യം ആദിത്യ–എല്‍ 1 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 11.50 ഓടെ ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് ഐഎസ്ആര്‍ഒ ആദിത്യ–എല്‍ 1 വിക്ഷേപിച്ചത്. സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ കൃത്യമായി നിരീക്ഷിക്കുന്ന നാല് പേ ലോഡുകളും സൂര്യനിലെ ദ്രവ–കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുന്ന മൂന്ന് പേ ലോഡുകൾ ഉൾപ്പെടുന്ന ഏഴ് പേ ലോഡുകളുമായാണ് ആദിത്യ–എല്‍ 1 വിക്ഷേപണം. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം സമം ആകുന്ന എൽ 1 പോയിന്റിൽ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ ആദിത്യയ്ക്ക് സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാനാകും. അഞ്ചുവർഷവും രണ്ടുമാസവും നീളുന്ന ദൗത്യത്തിൽ വിക്ഷേപണ ശേഷം ആദ്യം ലോവർ എർത്ത് ഓർബിറ്റിൽ സ്ഥാപിക്കുന്ന ആദിത്യ പിന്നീട് ഓൺ ബോർഡ് പ്രൊപ്പഷൻ സിസ്റ്റം ഉപയോഗിച്ഛ് നാലുമാസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിൽ എത്തും.