ഇന്ത്യൻ വംശജ ബ്രിട്ടനിൽ ഊർജ സുരക്ഷാ മന്ത്രി

By: 600021 On: Sep 2, 2023, 1:53 PM

ബ്രിട്ടനിലെ ഊർജ്ജസുരക്ഷാ മന്ത്രിയായി ഇന്ത്യൻ വംശജയെ നിയമിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ ക്ലെയർ കൗടിഞ്ഞോ എന്ന 38 കാരിയെയാണ് കാബിനറ്റിൽ നിയമിച്ചത്. മുൻപ് ബാങ്കിംഗ്, നാഷണൽ ഹെൽത്ത് സർവീസ് മേഖലകളിൽ പ്രവർത്തിച്ചിട്ടുളള ക്ലെയർ സുനക് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.