ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കാനഡ. ജി20 ഉച്ചകോടിക്കായി ന്യൂഡെല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കാനഡ അപ്രതീക്ഷിതമായ തീരുമാനം പ്രഖ്യാപിച്ചത്.
ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന്റെ കാരണമെന്താണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.
കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്.