കാനഡയിലെ ഗാര്‍ഹിക കടം 4.2 ശതമാനം വര്‍ധിച്ചതായി ട്രാന്‍സ് യൂണിയന്‍ റിപ്പോര്‍ട്ട് 

By: 600002 On: Sep 2, 2023, 11:45 AM

 


ക്രമാതീതമായി ഉയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ കാനഡയിലെ ഗാര്‍ഹിക കടം 4.2 ശതമാനം വര്‍ധിച്ചതായി ട്രാന്‍സ് യൂണിയന്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ ഗാര്‍ഹിക കടം 94.8 ബില്യണ്‍ ഡോളറാണെന്ന് ട്രാന്‍സ് യൂണിയന്‍ റിപ്പോര്‍ട്ടില്‍( Q2 2023 Credit Industry Insights Report)  പറയുന്നു. കാനഡയിലെ ജനങ്ങളുടെ മൊത്തം കടം 2.34 ട്രില്യണ്‍ ഡോളറാണ്. ഇതോടൊപ്പം ശരാശരി ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ഇപ്പോള്‍ 4,000 ഡോളര്‍ ആയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഗാര്‍ഹിക കടത്തിന്റെ വര്‍ധനവിന് പ്രധാന കാരണം ഭവന വായ്പകളാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് തുടര്‍ച്ചയായി അഞ്ചാംപാദത്തിലും വളര്‍ച്ചയുടെ സ്ഥിരമായ വേഗത നിലനിര്‍ത്തി. റിപ്പോര്‍ട്ട് അനുസരിച്ച്, വര്‍ധിച്ച കടബാധ്യതയും പലിശനിരക്കുകളും മിനിമം പേയ്‌മെന്റുകള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായി.