ഓഗസ്റ്റ് മാസം കാല്‍ഗറിയില്‍ റെക്കോര്‍ഡ് ഭവന വില്‍പ്പന: റിപ്പോര്‍ട്ട് 

By: 600002 On: Sep 2, 2023, 10:48 AM

 

 

ഓഗസ്റ്റ് മാസത്തില്‍ കാല്‍ഗറിയില്‍ ഭവന വില്‍പ്പന റെക്കോര്‍ഡ് നിരക്കിലെത്തിയതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ഭവന വില്‍പ്പനയായിരുന്നെങ്കിലും വീടുകളുടെ ലഭ്യത വലിയൊരു പ്രശ്‌നമായി തുടരുന്നുണ്ട്. ഓഗസ്റ്റില്‍ ഇന്‍വെന്ററി പകുതിയോളം താഴ്ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

വര്‍ഷം തോറും 27.9 ശതമാനം വര്‍ധിച്ച് ഓഗസ്റ്റില്‍ 2,729 പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോണ്ടോമിനിയം മാര്‍ക്കറ്റിന്റെ ശക്തമായ പിന്തുണയാണ് ഭവന വില്‍പ്പന ഉയരാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോണ്ടോ വില്‍പ്പന 22 ശതമാനം ഉയര്‍ന്നതായി കാണിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി റെക്കോര്‍ഡ് ഭവന വില്‍പ്പന തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ഷാവര്‍ഷം വില്‍പ്പന 15 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ പ്രോപ്പര്‍ട്ടി തരങ്ങളിലും വില വര്‍ധിച്ചതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് വ്യക്തമാക്കി.