കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ്(CERB), കാനഡ റിക്കവറി കെയര്‍വിംഗ് ബെനിഫിറ്റ്(CRCB) തുടങ്ങിയ ഫണ്ടുകള്‍ ക്ലെയിം ചെയ്ത് തട്ടിയെടുത്ത 120 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി കാനഡ റെവന്യു ഏജന്‍സി(CRA) അറിയിച്ചു. കോവിഡ് പാന്‍ഡെമിക് സമയത്ത് ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണ് ഇവ. പിരിച്ചുവിട്ട ജീവനക്കാര്‍ ഈ ബെനിഫിറ്റുകള്‍ ക്ലെയിം ചെയ്ത് തട്ടിയെടുത്തതായി ഏജന്‍സി വ്യക്തമാക്കി. ഇത് സംബന്ധിച്ച് 600 ല്‍ അധികം കേസുകള്‍ അന്വേഷിക്കുന്നതായും സിആര്‍എ അറിയിച്ചു.
ഓരോ കേസും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. കാനഡയുടെ നികുതി, ആനുകൂല്യ സംവിധാനങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും CRA വിശ്വസനീയവും ന്യായയുക്തവുമായ സ്ഥാപനമാണെന്ന് തെളിയിക്കുന്നതിനും നടപടി അനിവാര്യമായിരുന്നുവെന്ന് സിആര്‍എ വ്യക്തമാക്കി.