ആല്‍ബെര്‍ട്ടയില്‍ പുതിയ റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു 

By: 600002 On: Sep 2, 2023, 8:42 AM

 


റോഡരികില്‍ അറ്റകുറ്റപ്പണികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള പുതിയ നിയമം ആല്‍ബെര്‍ട്ടയില്‍ പ്രാബല്യത്തില്‍ വന്നു. സെപ്റ്റംബര്‍ 1 മുതല്‍ പോലീസ്, പാരാമെഡിക്കുകള്‍, ടോ ട്രക്കുകള്‍, മെയിന്റനന്‍സ് വര്‍ക്കേഴ്‌സ്, സ്‌നോ പ്ലോ തുടങ്ങിയ ഫ്‌ളാഷ് ലൈറ്റ് വാഹനങ്ങള്‍ക്ക് അടുത്തെത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ പോവുകയോ അല്ലെങ്കില്‍ അവര്‍ക്ക് അരികില്‍ നിന്നും നീങ്ങി യാത്ര ചെയ്യുകയോ ചെയ്യണമന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്. 

സിംഗിള്‍-ലെയ്ന്‍ ഹൈവേയുടെ അതേ വശത്തുള്ള വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വര്‍ക്കര്‍ വെഹിക്കളിനടുത്തെത്തുമ്പോള്‍ വേഗത കുറയ്ക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം നീങ്ങുകയും ചെയ്യാവൂ. 

മുമ്പ്, ടൗ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ഫയര്‍ റെസ്‌പോണ്ടര്‍മാര്‍ക്കും മാത്രമാണ് ട്രാഫിക് സേഫ്റ്റി ആക്ട് പ്രകാരം പരിരക്ഷ ലഭിച്ചിരുന്നത്.