തിരക്കേറുന്നു: ലേക്ക് ലൂയിസില്‍ ഗതാഗത നിയന്ത്രണങ്ങള്‍ 

By: 600002 On: Sep 1, 2023, 10:34 AM

 

 

സമ്മര്‍ സീസണിലെ അവസാന ലോംഗ് വീക്കെന്‍ഡിലേക്ക് കടക്കുമ്പോള്‍ അവധിയാഘോഷങ്ങളിലേര്‍പ്പെടുന്നവര്‍ യാത്രകളും സന്ദര്‍ശനങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടത്തണമെന്ന് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ടയിലെ മൗണ്ടെയ്ന്‍ പാര്‍ക്ക് അധികൃതര്‍. ഈ വര്‍ഷം സന്ദര്‍ശകരുടെ റെക്കോര്‍ഡ് തിരക്കായിരിക്കും അനുഭവപ്പെടാന്‍ പോകുന്നതെന്ന് ബാന്‍ഫ് നാഷണല്‍ പാര്‍ക്ക് അറിയിക്കുന്നു. ലേക്ക് ലൂയിസില്‍ രണ്ടു തവണ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. റിസര്‍വേഷന്‍ ഇല്ലാതെ വന്ന സന്ദര്‍ശകരെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ച സംഭവങ്ങളുമുണ്ടായി. 

ഈ വര്‍ഷം മൊറൈന്‍ ലേക്കിലേക്കിലേക്ക് മാത്രമാണ് ഷട്ടില്‍ ആക്‌സസ് ഉണ്ടാവുകയുള്ളൂ. ലൂയിസ് ലേക്കിലേക്കും മൊറൈന്‍ ലേക്കിലേക്കുമുള്ള 2,800 ടിക്കറ്റുകള്‍ വിറ്റുപോയതായി പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. 

തിരക്കേറുമെന്നതിനാല്‍ ആളുകള്‍ പരാമവധി സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ദീര്‍ഘ സമയമെടുക്കാതെ സന്ദര്‍ശനം കഴിഞ്ഞ് പോകേണ്ടതാണെന്നും പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കി. ROAM  Transit   ലൂടെ 500 ഓളം സന്ദര്‍ശകര്‍ തടാകതീരങ്ങളിലേക്കെത്തുമെന്നും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വഴി നൂറുകണക്കിനാളുകള്‍ യാത്ര നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കി.