ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വര്‍ധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി രംഗത്ത്. ഇത് സംബന്ധിച്ച് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെമിന് ഡേവിഡ് എബി കത്ത് അയച്ചു. നിരക്ക് വര്‍ധനയുടെ മുഴുവന്‍ ആഘാതവും പരിഗണിക്കണമെന്നും കൂടുതല്‍ നിരക്ക് വര്‍ധിപ്പിക്കരുതെന്നും കത്തില്‍ എബി ഉന്നയിച്ചു. സെപ്റ്റംബര്‍ ആദ്യം പലിശ നിരക്ക് വര്‍ധന വീണ്ടും പ്രഖ്യാപിക്കാനിരിക്കുകയാണ് ബാങ്ക് ഓഫ് കാനഡ.
അനാവശ്യമായ പലിശ നിരക്ക് വര്‍ധന മോര്‍ട്ട്‌ഗേജ് പുതുക്കാന്‍ ആഗ്രഹിക്കുന്ന വീട്ടുടമസ്ഥര്‍ക്ക് മാത്രമല്ല, വാടകക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബില്ലുകള്‍ അടയ്ക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട ബിസിനസ്സുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും കത്തില്‍ പ്രീമിയര്‍ പറയുന്നു.