അറ്റകുറ്റപ്പണികള്‍: 60 ഓളം സര്‍വീസുകള്‍ റദ്ദാക്കിയതായി ബീസി ഫെറീസ് 

By: 600002 On: Sep 1, 2023, 9:33 AM

 

 

ലേബര്‍ ഡേ ലോംഗ് വീക്കെന്‍ഡിന് ശേഷം ഷെഡ്യൂള്‍ ചെയ്ത 60 വെസലുകള്‍ റദ്ദാക്കുന്നതായി ബീസി ഫെറീസ് അറിയിച്ചു. ബീസി ഫെറീസിന്റെ ഏറ്റവും വലിയ വെസലുകളില്‍ ഒന്നില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റദ്ദാക്കിയ എല്ലാ വെസലുകളും രണ്ട് റൂട്ടുകളിലൂടെ വെസ്റ്റ് വാന്‍കുവറിലെ ഹോഴ്‌സ്ഷൂ ബേ ടെര്‍മിനലിലേക്ക് സര്‍വീസ് നടത്തുന്നവയാണെന്ന് ബീസി ഫെറീസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് കപ്പലുകള്‍ റദ്ദാക്കിയിരിക്കുന്നത്. 

റദ്ദാക്കിയ വെസലുകളില്‍ യാത്ര ചെയ്യാന്‍ റിസര്‍വ് ചെയ്തിരിക്കുന്ന ഏകദേശം 800 ഓളം ഉപഭോക്താക്കളെ ബീസി ഫെറീസ് കസ്റ്റമര്‍ കെയര്‍ ടീം ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന മറ്റ് വെസലുകളില്‍ സീറ്റ് റീബുക്ക് ചെയ്യുകയും അല്ലെങ്കില്‍ പണം റീഫണ്ട് ചെയ്യുകയും ചെയ്യുമെന്ന് കമ്പനിയുടെ സ്ട്രാറ്റജി, കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് പ്രസിഡന്റ് ബ്രയാന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഓഫ്‌സീസണ്‍ മെയിന്റനന്‍സ് ഷെഡ്യൂള്‍ കാരണം റദ്ദാക്കലുകള്‍ അനിവാര്യമാണെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 

മറ്റ് റൂട്ടുകളിലുള്ള കപ്പലുകള്‍ കൃത്യമായി സര്‍വീസ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.