സാമ്പത്തികവര്‍ഷാവസാനത്തോടെ 2.4 ബില്യണ്‍ ഡോളര്‍ മിച്ചമുണ്ടാകുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍  

By: 600002 On: Sep 1, 2023, 8:58 AM

 

 

രൂക്ഷമായ കാട്ടുതീ മൂലമുണ്ടായ ചെലവുകള്‍ക്കിടയിലും സാമ്പത്തിക വര്‍ഷാവസാനത്തോടെ 2.4 ബില്യണ്‍ ഡോളര്‍ തുക ഖജനാവില്‍ മിച്ചമുണ്ടാകുമെന്ന് അറിയിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പ്രവിശ്യയുടെ ആദ്യ പാദ ഫിസ്‌കല്‍ അപ്‌ഡേറ്റിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണ ബജറ്റില്‍ പ്രവചനാതീതമായ മാറ്റങങളുണ്ടാകുമെന്ന് ധനമന്ത്രി നേറ്റ് ഹോണര്‍ പറഞ്ഞു. ഈ വര്‍ഷം ഏറ്റവും വലിയ ചെലവ് ഉണ്ടാകുന്നത് കാട്ടുതീ മൂലമായിരിക്കും. തീ നിയന്ത്രണവിധേയമാക്കുന്നതിനും ആളുകളെ കുടിയൊഴിപ്പിക്കാനും വലിയ തുകയാണ് ചെലവായത്. സ്പ്രിംഗ് സീസണ്‍ മുതല്‍ പ്രവിശ്യയെ ബാധിച്ച പ്രകൃതി ദുരന്തങ്ങള്‍ക്കായി ഇതുവരെ ഏകദേശം 1 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്കുകള്‍. 

ചെലവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതലാണെന്നും യുസിപി സര്‍ക്കാരിന് പുതിയ കണ്ടിജെന്‍സി ഫണ്ടില്‍ നിന്നും കൂടുതല്‍ ചെലവാക്കേണ്ടി വന്നെന്നും പറയുന്നു. 

2023 ല്‍ കാട്ടുതീക്കെതിരെ പോരാടുന്നതിന് പ്രവിശ്യ 750 മില്യണ്‍ ഡോളറും ഇന്‍ഷ്വര്‍ ചെയ്യാനാവാത്ത നഷ്ടത്തിന് 175 മില്യണ്‍ ഡോളറും അനുവദിച്ചിരുന്നു. അടിയന്തര ഒഴിപ്പിക്കല്‍ പേയ്‌മെന്റുകള്‍ക്കായി മറ്റൊരു 55 മില്യണ്‍ ഡോളര്‍ കൂടി ചെലവഴിക്കും. അടിയന്തര സാഹചര്യങ്ങള്‍ക്കായി നീക്കിവെച്ച പണത്തിന്റെ മുക്കാല്‍ഭാഗവും അപ്രതീക്ഷിതമായി ചെലവഴിച്ചതായി ധനവകുപ്പ് അറിയിച്ചു.