ഇരുപതിലധികം എനര്‍ജി ഡ്രിങ്കുകള്‍ കൂടി തിരിച്ചുവിളിച്ച് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി 

By: 600002 On: Aug 31, 2023, 11:16 AM

 


കാനഡയില്‍ ഇരുപതിലധികം ബ്രാന്‍ഡുകളുടെ എനര്‍ജി ഡ്രിങ്കുകള്‍ കൂടി തിരിച്ചുവിളിച്ച് കനേഡിയന്‍ ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി. അമിതമായി കഫീന്‍ അടങ്ങിയതും ബോട്ടിലുകളില്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും ദ്വിഭാഷാ ലേബലിംഗ് ഇല്ലാത്തതുമായ എനര്‍ജി ഡ്രിങ്കുകളാണ് തിരിച്ചുവിളിച്ചത്. Sonic the Hedgehog, Toxic Rick, Liquid Rage  എന്നിവയാണ് സമീപദിവസങ്ങളില്‍ തിരിച്ചുവിളിച്ച ചില ബ്രാന്‍ഡുകള്‍. പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ മോണ്‍സ്റ്റര്‍, പ്രൈം എന്നിവയുള്‍പ്പെടെയുള്ളവയെ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി നേരത്തെ തിരിച്ചുവിളിച്ചിരുന്നു. 

ഇത്തരം തിരിച്ചുവിളിച്ച ബ്രാന്‍ഡുകള്‍ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വാങ്ങിയവര്‍ ഇവ കളയുകയോ വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ നല്‍കുകയോ ചെയ്യണമെന്ന് ഏജന്‍സി നിര്‍ദ്ദേശം നല്‍കി.