പൈലറ്റ് ക്ഷാമം: കാല്‍ഗറിയില്‍ നിന്നുള്ള ആറ് പ്രധാന റൂട്ടുകള്‍ വെട്ടിക്കുറച്ച് എയര്‍കാനഡ 

By: 600002 On: Aug 31, 2023, 10:20 AM
പൈലറ്റ് ക്ഷാമം രൂക്ഷമാകുന്നത് വിമാനസര്‍വീസുകളെയും സാരമായി ബാധിച്ചുതുടങ്ങി. പൈലറ്റുമാരുടെ കുറവ് മൂലം കാല്‍ഗറിയില്‍ നിന്നുള്ള ആറ് പ്രധാന റൂട്ടുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് എയര്‍ കാനഡ. പൈലറ്റ് ക്ഷാമം വിമാന സര്‍വീസുകളെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നതായി എയര്‍ കാനഡ അറിയിച്ചു. കാല്‍ഗറിയില്‍ നിന്ന് ഓട്ടവ, ഹാലിഫാക്‌സ്, ലോസ് ഏഞ്ചല്‍സ്, ഹൊണോലുലു, കാന്‍കണ്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കുള്ള നോണ്‍-സ്‌റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ഒക്ടോബര്‍ അവസാനം വരെ നിര്‍ത്തിവെച്ചതായി എയര്‍ കാനഡ അറിയിച്ചു. നിലവില്‍ പൈലറ്റുകളുടെയും ക്രൂവിന്റെയും കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം, കാല്‍ഗറിയില്‍ നിന്ന് ലണ്ടന്‍-ഹീത്രുവിലേക്കും കാനഡയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും യുഎസിലേക്കും നേരിട്ടുള്ള സേവനം തുടരുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.